Kunjaali Maraykkaar poster

1967 · song 2

Muttathu Pookkana

Credits

Singer
P Leela
Lyricist
P Bhaskaran
Composer
BA Chidambaranath

Lyrics

മുറ്റത്തു പൂക്കണ മുല്ലത്തൊടിയില് മുട്ടിച്ചെരിപ്പിന്റെ ചെത്തം കേട്ടപ്പോ ഞെട്ടിപ്പിടഞ്ഞതെന്തേ ഖൽബിലേ കുട്ടിപ്പനങ്കിളിയേ - കുട്ടിപ്പനങ്കിളിയേ പുത്തനിലഞ്ഞി - പുത്തനിലഞ്ഞി മുത്തുക്കുടകൾ പിടിച്ചില്ലേ പൂമരക്കൊമ്പേ തൂമണം തിങ്ങും ചാമരം വീശിക്കൊടുത്തില്ലേ  ചാമരം വീശിക്കൊടുത്തില്ലേ  (മുറ്റത്തു... ) പായസച്ചോറിന്നു വെയ്ക്കേണ്ടേ പാലും പഴവുമൊരുക്കേണ്ടെ പട്ടിന്റെ തട്ടമെടുക്കേണ്ടേ - വീട്ടില്‍  മട്ടിപ്പാലിട്ടു പുകയ്ക്കേണ്ടേ (മുറ്റത്തു... ) കസ്തൂരി ചേർത്ത കളിപ്പാക്കും കൂട്ടി ഞാൻ വെറ്റില നുള്ളിക്കൊടുക്കുമ്പോൾ മാരന്റെ കാതിലു മറ്റാരും കേൾക്കാതെ മാറ്റിത്തം ബല്ലതും ചൊല്ലേണം  (മുറ്റത്തു... )

Published by the catalogue editor. Rights remain with the original creators.