2013 · song 1

Ambala Muttathe

Credits

Singer
Shweta Mohan
Lyricist
Aji Puthoor
Composer
Arun Raj

Lyrics

അമ്പലമുറ്റത്തെ ചെമ്പകവും അമ്പിളി മുറ്റത്തെ താരകവും കൈതൊടും തെന്നലും തേൻകിനാവും കൈനീട്ടം തന്നൊരു കൂട്ടുകാരൻ -ഇവൻ  കാണിക്കയായ് തന്ന കൂട്ടുകാരൻ  (അമ്പലമുറ്റത്തെ...) ആരോര്...ആരോര് പാടി പുകഴ്ത്തിടുന്ന മരവിച്ച നീല കരിമ്പിനെപ്പോൽ ഉള്ളിൽ തുളുമ്പുന സ്നേഹ നീരിൻ വെള്ളത്തണ്ടല്ലോ എനിക്കു പ്രിയം ഈ വെള്ളത്തണ്ടല്ലോ എനിക്കു പ്രിയം എനിക്കു പ്രിയം.. ഉംം അമ്പലമുറ്റത്തെ ചെമ്പകവും അമ്പിളി മുറ്റത്തെ താരകവും കൈതൊടും തെന്നലും തേൻ കിനാവും കൈനീട്ടം തന്നൊരു കൂട്ടുകാരൻ -ഇവൻ കാണിക്കയായ് തന്ന കൂട്ടുകാരൻ നാടെങ്ങും പൂജയ്ക്കൊരുക്കിടുന്ന നേദിച്ച കൽക്കണ്ടക്കനിയെപ്പോൽ കള്ളമില്ലാത്ത ചിരിക്കു തുല്യം വെള്ളാരങ്കല്ലാണെനിക്കു പ്രിയം ഈ വെള്ളാരങ്കല്ലാണെനിക്കു പ്രിയം എനിക്കു പ്രിയം.. ആ അമ്പലമുറ്റത്തെ ചെമ്പകവും അമ്പിളി മുറ്റത്തെ താരകവും കൈതൊടും തെന്നലും തേൻകിനാവും കൈനീട്ടം തന്നൊരു കൂട്ടുകാരൻ ഇവൻ കാണിക്കയായ് തന്ന കൂട്ടുകാരൻ ഇവൻ കാണിക്കയായ് തന്ന കൂട്ടുകാരൻ ഇവൻ കാണിക്കയായ് തന്ന കൂട്ടുകാരൻ

Published by the catalogue editor. Rights remain with the original creators.