2013 · song 2

Kunnimani Kunniloru

Credits

Singer
Franco
Lyricist
Rajeev Alunkal
Composer
Ratheesh Vegha

Lyrics

കുന്നിമണി കുന്നിലൊരു കുഞ്ഞുസൂര്യൻ കുനുകുനെ വിരിയണ നേരത്ത് (2) കാതോട് കഥയോതുമോ നീ കണ്ണോട് കനവോതുമോ മഴവിൽ പൂത്താലം തിരിയുഴിയുംന്നേരം മനസ്സിന്നാകാശം തെളിയുന്നീ നേരം ഇളവെയിലാടകളാലെ ഒരു തളിരുടൽ മൂടിയതാരാണ്‌ ഇടവഴി പാടിപ്പായും കാണാകാറ്റോ   കുന്നിമണി കുന്നിലൊരു കുഞ്ഞുസൂര്യൻ കുനുകുനെ വിരിയണ നേരത്ത് (2) കാതോട് കഥയോതുമോ നീ കണ്ണോട് കനവോതുമോ നറുമഴ പെയ്യും നെഞ്ചിലാകെ നനുനനെ ഇളകും വെണ്ണിലാവേ നിറയൂ നിനവിനു കാവലായി ചാരുതേ .. പാതിമെയ്യുമായി കൂട്ടുചേർന്നൊരെൻ പ്രാണവേണുവിൽ ഈണമായി നീ ഇനിയും പതിയേ മധുരം നിറയേ പകരാമോ കുന്നിമണി കുന്നിലൊരു കുഞ്ഞുസൂര്യൻ കുനുകുനെ വിരിയണ നേരത്ത് കാതോട് കഥയോതുമോ നീ കണ്ണോട് കനവോതുമോ

Published by the catalogue editor. Rights remain with the original creators.