2013 · song 4

Varaveena

From Swaasam

Credits

Singer
Gayathri Asokan
Lyricist
Vinu Krishnan
Composer
Kannan

Lyrics

വരവീണ ശ്രുതിമീട്ടി സാരംഗിയില്‍ പദലാസ്യ ലയമായി അനുപല്ലവി ഒരു മൺ‌ചിരാതുപോൽ എരിയുന്ന വേളയില്‍ ചെറുതല്ല ചിലനേരം പ്രണയം കളിയല്ല ഒരുനാളും പ്രണയം (വരവീണ ശ്രുതിമീട്ടി ) എത്രനാളിങ്ങനെ കാരാഗൃഹങ്ങളില്‍ വഴിതെറ്റി പോകുന്നു പ്രണയം (2) ഇതളൂര്‍ന്നു വീണാലും തരുശാഖികൾക്കെന്നും പറയുവാനുണ്ടൊരു പ്രണയം ഇനിയെന്നു കാണുമെന്നറിയുവാനെങ്കിലും കടലാസ്സിലെഴുതുന്നു പ്രണയം ഇത്രയും നേരമായി  രാവുറങ്ങുമ്പോഴും മിഴി തുറന്നിരിക്കുന്നു പ്രണയം (2) ആരൊരാൾ വന്നപ്പോള്‍ ഈ നിഴല്‍പ്പാതയില്‍ കാതോര്‍ത്തിരിക്കുന്നു പ്രണയം വെറുതെയീ നോവുമായി അകലുമീ വേളയില്‍ ഇനിയെന്തിനാണീ പ്രണയം ആ ആ ആ ലാലാലലാ ലാ അത്രമേലാര്‍ദ്രമാണെങ്കിലും സന്ധ്യയില്‍ ഇണതേടി പോകുന്നു പ്രണയം കാണുവാനെങ്കിലും കാണാത്ത സ്വപ്നത്തിന്‍ കണ്ണാടി നോക്കുന്നു പ്രണയം പറയുവാനായിരം കാര്യമുണ്ടെങ്കിലും പറയുവാനാവാത്തതീ പ്രണയം ആ ആ ആ ആ ആ ആ

Published by the catalogue editor. Rights remain with the original creators.