1967 · song 3
Pookkilanjorivechu
Credits
- Singer
-
LR Eeswari
- Lyricist
-
Vayalar
- Composer
- R Sudarsanam
Lyrics
പൂക്കില ഞൊറി വെച്ച് പൊന്നുംനൂലിഴ കോർത്ത്
കുഞ്ഞുടുപ്പു തുന്നുന്ന പൊൻമുകിലേ
കടിഞ്ഞൂൽ മുത്തിനു കൊടുക്കാനോ - ഇതു
കന്നിനിലാവിനുടുക്കാനോ
(പൂക്കില..)
മാമ്പൂക്കൾ വിടരുമ്പോൾ
മകരം പിറക്കുമ്പോൾ
മറ്റൊരു മുത്തിന്റെയമ്മയാകും - ഞാൻ
മറ്റൊരു മുത്തിന്റെയമ്മയാകും
പനിനീരിൽ കുളിപ്പിക്കും
പാദസരമണിയിക്കും
പുലിയാമോതിരം ചാർത്തും ഞാൻ
(പൂക്കില..)
അമ്പലപ്പുഴയിലെ അഷ്ടമിരോഹിണി നാൾ
അമ്മിണിക്കുഞ്ഞിനെ കൊണ്ടു പോകും - ഞാൻ
അമ്മിണിക്കുഞ്ഞിനെ കൊണ്ടു പോകും
കദളിക്കുല കൊണ്ട് തുലാഭാരം നടത്തും ഞാൻ
കുഞ്ഞിനു ചോറു കൊടുക്കും - ഞാൻ
കുഞ്ഞിനു ചോറു കൊടുക്കും
(പൂക്കില..)
Published by the catalogue editor. Rights remain with the original creators.