1967 · song 1

Baalyakaalasakhi

From Kudumbam

Credits

Singer
KJ Yesudas S Janaki
Lyricist
Vayalar
Composer
R Sudarsanam

Lyrics

ബാല്യകാലസഖീ - സഖീ  ബാല്യകാലസഖീ - സഖീ  ബാല്യകാലസഖീ  നീയെന്നിനിയെന്‍ പ്രേമകഥയിലേ  നായികയായ്ത്തീരും  ബാല്യകാലസഖീ - സഖീ  ബാല്യകാലസഖീ  പോയവസന്തങ്ങളോര്‍മ്മിച്ചു നില്‍ക്കുമീ  ഏഴിലംപാലതന്‍ തണലില്‍  പണ്ടു നട്ട രാജമല്ലികള്‍  പണ്ടു നട്ട രാജമല്ലികള്‍  പത്തുവട്ടം പൂവിട്ടു - പിന്നേ  പത്തുവട്ടം പൂവിട്ടു  ബാല്യകാലസഖീ - സഖീ  ബാല്യകാലസഖീ  പുളിയിലക്കരയൊന്നര ചുറ്റി പൂവാങ്കുരുന്നില ചൂടി നിന്നെപ്പോലെ നാട്ടിന്‍പുറമൊരു- സുന്ദരിയായിരുന്നൂ - അന്നൊരു  സുന്ദരിയായായിരുന്നു  തിങ്കളാഴ്ച നൊയമ്പുകള്‍ നോറ്റു ദീപാരാധന തൊഴുതൂ - ഞാനെത്ര ദീപാരാധന തൊഴുതു  അമ്പലനടയില്‍ എന്നിനി നമ്മള്‍  അമ്പലനടയില്‍ എന്നിനി നമ്മള്‍  ദമ്പതിമാരായ് നില്‍ക്കും - നവ  ദമ്പതിമാരായ് നില്‍ക്കും  ബാല്യകാലസഖീ -സഖീ  ബാല്യകാലസഖീ

Published by the catalogue editor. Rights remain with the original creators.