1967 · song 5

Vellaaram Kunninu

Credits

Singer
P Leela KP Chandramohan
Lyricist
Vayalar
Composer
BA Chidambaranath

Lyrics

വെള്ളാരംകുന്നിനു മുഖം നോക്കാന്‍ വെണ്മേഘം കണ്ണാടി വെണ്മേഘത്തിനു മുഖം നോക്കാന്‍ വെണ്മണിച്ചെറുപുഴ കണ്ണാടി നമുക്കിരുപേര്‍ക്കും മുഖം നോക്കാന്‍ നമ്മുടെ ഹൃദയം കണ്ണാടി  വെള്ളാരംകുന്നിനു മുഖം നോക്കാന്‍ വെണ്മേഘം കണ്ണാടി - വെണ്മേഘം കണ്ണാടി കിളികിളിപ്പെണ്ണിനു തുഴഞ്ഞുപോകാന്‍ കിഴക്കന്‍ കാറ്റൊരു പൂന്തോണി കിഴക്കൻ കാറ്റിനു തുഴഞ്ഞു പോകാന്‍ കിങ്ങിണിയോളം പൂന്തോണി നമുക്കിരുപേര്‍ക്കും തുഴഞ്ഞു പോകാന്‍ നമ്മുടെ പ്രേമം പൂന്തോണി വെള്ളാരംകുന്നിനു മുഖം നോക്കാന്‍ വെണ്മേഘം കണ്ണാടി - വെണ്മേഘം കണ്ണാടി ചിത്തിരത്തുമ്പിക്കു കിടന്നുറങ്ങാന്‍ ചന്ദനത്താ‍മര പൂമെത്ത താമരപ്പൂവിനു കിടന്നുറങ്ങാന്‍ താരില തളിരില പൂമെത്ത നമുക്കിരുപേര്‍ക്കും കിടന്നുറങ്ങാന്‍ നമ്മുടെ സ്വപ്നം പൂമെത്ത വെള്ളാരംകുന്നിനു മുഖം നോക്കാന്‍ വെണ്മേഘം കണ്ണാടി വെണ്മേഘത്തിനു മുഖം നോക്കാന്‍ വെണ്മണിച്ചെറുപുഴ കണ്ണാടി നമുക്കിരുപേര്‍ക്കും മുഖം നോക്കാന്‍ നമ്മുടെ ഹൃദയം കണ്ണാടി

Published by the catalogue editor. Rights remain with the original creators.