1967 · song 4

Ponnambalamettil

Credits

Singer
PB Sreenivas
Lyricist
Vayalar
Composer
BA Chidambaranath

Lyrics

പൊന്നമ്പലമേട്ടിൽ - പുത്തിലഞ്ഞിക്കാട്ടിൽ പൂ നുള്ളാൻ വന്ന തമ്പുരാട്ടി  പൊന്നോലക്കുടക്കീഴിൽ ഒന്നിച്ചു നിന്നിട്ട് പുതിയൊരു രോമാഞ്ചം - മേലാകെ പുതിയൊരു രോമാഞ്ചം  പൊന്നമ്പലമേട്ടിൽ പുത്തിലഞ്ഞിക്കാട്ടിൽ ചന്ദനപ്പൊടിയിട്ടു മിനുക്കിയ കവിളത്ത് സിന്ദൂരമറുകുള്ള തമ്പുരാട്ടി താമര പൂത്തൊരീ പൊയ്കതൻ തീരത്ത് താമസിക്കാനൊരു മോഹം - ഒന്നിച്ചു താമസിക്കാനൊരു മോഹം  പൊന്നമ്പലമേട്ടിൽ  പുത്തിലഞ്ഞിക്കാട്ടിൽ അല്ലിമുല്ലപ്പൂമരങ്ങളരമണിയണിയുമ്പോൾ അമ്പലക്കുന്നിൽ വെച്ചു കല്യാണം താഴമ്പൂ പോലെ നീ നാണിച്ചു നിൽക്കുമ്പോൾ താലി കെട്ടാനൊരു മോഹം - കഴുത്തിൽ താലി കെട്ടാനൊരു മോഹം പൊന്നമ്പലമേട്ടിൽ - പുത്തിലഞ്ഞിക്കാട്ടിൽ പൂ നുള്ളാൻ വന്ന തമ്പുരാട്ടി  പൊന്നോലക്കുടക്കീഴിൽ ഒന്നിച്ചു നിന്നിട്ട് പുതിയൊരു രോമാഞ്ചം - മേലാകെ പുതിയൊരു രോമാഞ്ചം  പൊന്നമ്പലമേട്ടിൽ പുത്തിലഞ്ഞിക്കാട്ടിൽ

Published by the catalogue editor. Rights remain with the original creators.