1967 · song 2

Allalulla

Credits

Singer
Uthaman
Lyricist
Vayalar
Composer
BA Chidambaranath

Lyrics

അല്ലലുള്ള പുലയിക്കേ ചുള്ളിയുള്ള കാടറിയൂ മുള്ളു കൊണ്ട കരളിനേ മുറിവിന്റെ ചൂടറിയൂ  മുറിവിന്റെ ചൂടറിയൂ - ചൂടറിയൂ (അല്ലലുള്ള...) കൂട്ടിലുള്ള കുരുവിക്കേ കാട്ടിലുള്ള സുഖമറിയൂ വെയിലു കൊണ്ട പശുവിനേ വെള്ളമുള്ള കടവറിയൂ വെയിലു കൊണ്ട പശുവിനേ വെള്ളമുള്ള കടവറിയൂ - കടവറിയൂ (അല്ലലുള്ള..) പെണ്ണു കെട്ടി വലഞ്ഞവനേ കണ്ണുനീരിൻ കഥയറിയൂ വേല ചെയ്തു തളർന്നവനേ കള്ളിന്റെ വിലയറിയൂ വേല ചെയ്തു തളർന്നവനേ കള്ളിന്റെ വിലയറിയൂ - വിലയറിയൂ (അല്ലലുള്ള..)

Published by the catalogue editor. Rights remain with the original creators.