1967 · song 1

Aaraadhakare

Credits

Singer
P Leela
Lyricist
Vayalar
Composer
BA Chidambaranath

Lyrics

ആരാധകരേ - വരൂ വരൂ ആരാധകരേ വരൂ വരൂ വരൂ  ആരാധകരേ ആരാധകരേ അനുരാഗസദനത്തിലൊരുങ്ങി വരൂ ആരാധകരേ ആരാധകരേ അനുരാഗസദനത്തിലൊരുങ്ങി വരൂ ഒരുങ്ങിവരൂ - വികാരലഹരി പകര്‍ന്നുതരൂ ആരാധകരേ ആരാധകരേ അനുരാഗസദനത്തിലൊരുങ്ങി വരൂ പുളിയിലക്കുറിയുള്ള പുടവയുടുക്കും മലയാളിപ്പെണ്ണല്ല ഞാന്‍ - പണ്ടത്തെ മലയാളിപ്പെണ്ണല്ല ഞാന്‍ സൌന്ദര്യമത്സരത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ  സൌന്ദര്യമത്സരത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ  ചലച്ചിത്രനായിക ഞാന്‍ -പുതിയൊരു ചലച്ചിത്രനായിക ഞാന്‍ ആരാധകരേ ആരാധകരേ അനുരാഗസദനത്തിലൊരുങ്ങി വരൂ ആരാധകരേ അര്‍ദ്ധനഗ്നയായ് ഞാന്‍ നൃത്തമാടും എന്റെ ചിത്രങ്ങള്‍ നഗരങ്ങളലങ്കരിക്കും കണ്‍പുരികക്കൊടികള്‍ തുള്ളിച്ച് തുള്ളിച്ച് കണ്‍പുരികക്കൊടികള്‍ തുള്ളിച്ച് തുള്ളിച്ച് കാമുകഹൃദയം പന്താടും ഞാന്‍  കാമുകഹൃദയം പന്താടും ആരാധകരേ ആരാധകരേ അനുരാഗസദനത്തിലൊരുങ്ങി വരൂ ഒരുങ്ങിവരൂ - വികാരലഹരി പകര്‍ന്നുതരൂ ആരാധകരേ വരൂ വരൂ

Published by the catalogue editor. Rights remain with the original creators.