1967 · song 6

Khadeeje Khadeeje

From Khadeeja

Credits

Singer
P Thankam
Lyricist
Yusufali Kecheri
Composer
MS Baburaj

Lyrics

കദീജേ - കദീജേ കാ‍ണുന്നതെന്നിനി ഞാന്‍ - നിന്നെ കാണുന്നതെന്നിനി ഞാന്‍ കിലുകിലെ ചിരിയുമായ് പുന്നാരപ്പാട്ടുമായ് ഒന്നിച്ചു പാറിപ്പറന്നു നടന്നൊരെന്‍ കളിക്കൂട്ടുകാരി നീയെവിടെ കദീജേ - കദീജേ കാ‍ണുന്നതെന്നിനി ഞാന്‍ - നിന്നെ കാണുന്നതെന്നിനി ഞാന്‍ അന്നു ഞാന്‍ നല്‍കിയ കുന്നിമണികളെല്ലാം ഇന്നെന്റെ കവിളത്തെ ചിതറിക്കിടക്കുന്ന കണ്ണീരിന്‍ മണികളായ് മാറി കദീജേ - കദീജേ കാ‍ണുന്നതെന്നിനി ഞാന്‍ - നിന്നെ കാണുന്നതെന്നിനി ഞാന്‍ ഇന്നു നീ കളിയാടും വിണ്ണിലെ പൂങ്കാവില്‍ ഒന്നിച്ചു കളിയാടാന്‍ ഒരുമിച്ചു വാഴാന്‍ എന്നെയും കൊണ്ടുപോകൂ - കദീജേ എന്നെയും കൊണ്ടുപോകൂ

Published by the catalogue editor. Rights remain with the original creators.