1967 · song 4

Karalil Virinja

From Khadeeja

Credits

Singer
S Janaki
Lyricist
Yusufali Kecheri
Composer
MS Baburaj

Lyrics

കരളില്‍ വിരിഞ്ഞ റോജാ മലരാണു നീ കദീജാ മലരാണു നീ കദീജാ ഇരുളില്‍ പ്രകാശമേകും കതിരാണു നീ കദീജാ കതിരാണു നീ കദീജാ മണിവീണതന്നിലുണരും മൃദുഗാന ധാരയല്ലേ മണിവീണതന്നിലുണരും മൃദുഗാനധാരയല്ലേ ഒളിവീശിവീശിവിരിയും ഓമല്‍പ്രതീക്ഷയല്ലേ (കരളില്‍.....) മണിമാറില്‍ ഞാനണിഞ്ഞ മാണിക്യമാലയല്ലേ മാനത്തുദിച്ചു നില്‍ക്കും മധുമാസചന്ദ്രനല്ലേ (കരളിൽ.....‍) മലരിട്ട പൊന്‍കിനാവിന്‍ മണിമഞ്ചലൊന്നിലേറി ആരോമലിനിയുറങ്ങൂ ആരാരിരാരിരാരോ (കരളില്‍ ..........) -------------------------------------------------------------

Published by the catalogue editor. Rights remain with the original creators.