1967 · song 3

Kanmuna Neetti Monjum kaatti

From Khadeeja

Credits

Singer
LR Eeswari Chorus
Lyricist
Yusufali Kecheri
Composer
MS Baburaj

Lyrics

കണ്മുന നീട്ടി - മൊഞ്ചും കാട്ടി കണ്മുന നീട്ടി മൊഞ്ചും കാട്ടി കാത്തിരിക്കണ മണവാട്ടി കാത്തിരിക്കണ മണവാട്ടി കാത്തിരിക്കണ മണവാട്ടി മണവാട്ടി മണവാട്ടി മണവാട്ടി (കണ്മുന... ) മണിയറവാതില്‍ തുറന്നുതരാം മാരനെയരികില്‍ കൊണ്ടുതരാം  കല്യാണമൊന്നു കഴിഞ്ഞോട്ടേ കല്യാണമൊന്നു കഴിഞ്ഞോട്ടേ കാണികളെല്ലാം പിരിഞ്ഞോട്ടേ മൈലാഞ്ചിക്കൈകൊട്ടി ഒപ്പനപാടുന്ന മൈക്കണ്ണിമാരും പിരിഞ്ഞോട്ടേ   (കണ്മുന... ) കണ്ണില്‍ കിനാവിന്റെ മയിലാട്ടം കവിളത്തു മഴവില്ലിന്‍ തിരനോട്ടം ചുണ്ടത്തു മണിമുത്തിന്‍ നിഴലാട്ടം - പെണ്ണിന്‍ ഖല്‍ബ്ബില്‍ മുഹബ്ബത്തിന്‍  ചാഞ്ചാട്ടം - ചാഞ്ചാട്ടം (കണ്ണിൽ.. ) (കണ്മുന... ) കാണാന്‍ ചേലുള്ള പുതുമാരന്‍ കണ്ണാടിക്കവിളുള്ള പുതുമാരന്‍ വടിവൊത്ത് വിരിവുള്ള നെഞ്ചാണ് ബദറുല്‍മുനീറിന്റെ മൊഞ്ചാണ്  കല്യാണപ്പെണ്ണിന്റെ കവിളത്ത് കൈകൊണ്ട് കവിത കുറിക്കണ പുതുമാരന്‍ (കണ്മുന... )

Published by the catalogue editor. Rights remain with the original creators.