1967 · song 2

Chakkaravaakku

From Khadeeja

Credits

Singer
Zero Babu
Lyricist
Yusufali Kecheri
Composer
MS Baburaj

Lyrics

ചക്കരവാക്ക് പറഞ്ഞെന്നെ  ചാക്കിലാക്കി  - എന്നെ ചാക്കിലാക്കി തക്കം നോക്കിക്കണ്ണെറിഞ്ഞ്  ഹലാക്കിലാക്കി -എന്നെ ഹലാക്കിലാക്കി നാട്ടിലെ സുന്ദരിയാണെന്നുള്ളൊരു നാമൂസൊന്നും കാട്ടണ്ട ഇന്നലെവന്നു കുളിച്ചകുളം നീ ഇന്നത്തേക്കു മറക്കണ്ടാ മൊഞ്ചുകാട്ടി കറക്കണ്ടാ  നെഞ്ചിലാണി തറക്കണ്ടാ കയറില്ലാതെ കെട്ടിനിറുത്തണ്ടാ - പൊന്നാരക്കട്ടേ കയ്യിലുവന്നത് കാട്ടിലുകളയണ്ടാ (ചക്കരവാക്ക്...) കത്തുകുറിച്ചു കൊടുക്കാന്‍ ചെന്നാല്‍ പത്തിവിരുത്തി ചീറ്റുന്ന് കണ്ടുമടങ്ങിപ്പോരാന്‍ നിന്നാല്‍ കണ്ണാല്‍ ചാട്ടുളിയോട്ടുന്ന് കാളയും വിടൂലാ പെണ്ണ് - കയറും വിടൂലാ പൊന്നേ ഇപ്പണിയെന്നോടെന്തിനു ചെയ്യുന്നു പൊന്‍ പൂവിരിഞ്ഞിട്ടിത്തിരിതേന്‍ - ഞാനെന്നു കുടിക്കുന്നൂ (ചക്കരവാക്ക്... )

Published by the catalogue editor. Rights remain with the original creators.