1967 · song 5

Kuttanaadan Punchayile

Credits

Singer
KJ Yesudas Chorus
Lyricist
Vayalar
Composer
G Devarajan

Lyrics

കുട്ടനാടൻ പുഞ്ചയിലെ തെയ് തെയ് തക തെയ് തെയ് തോം കൊച്ചു പെണ്ണെ കുയിലാളേ തിത്തിത്താതി തെയ് തെയ് കൊട്ടുവേണം  കുഴൽവേണം കുരവവേണം ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ  തകതെയ് വരവേൽക്കാനാളു വേണം കൊടി തോരണങ്ങൾ വേണം വിജയശ്രീലാളിതരായ് വരുന്നൂ ഞങ്ങൾ ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ  തകതെയ് കറുത്ത ചിറകു വെച്ചു തിത്തൈ തക തെയ് തെയ് തോം അരയന്നക്കിളി പോലെ തിത്തിത്താരാ തെയ് തെയ് കുതിച്ചു കുതിച്ചു പായും കുതിര പോലെ ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ  തകതെയ് തോൽ വിയെന്തെന്നറിയാത്ത തല താഴ്ത്താനറിയാത്ത കാവാലം ചുണ്ടനിതാ ജയിച്ചു വന്നൂ ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ  തകതെയ്  കുട്ടനാടൻ പുഞ്ചയിലെ കൊച്ചു പെണ്ണെ കുയിലാളേ കൊട്ടുവേണം  കുഴൽവേണം കുരവവേണം ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ  തകതെയ് പമ്പയിലെ പൊന്നോളങ്ങൾ തിത്തൈ തക തെയ് തെയ് തോം ഓടി വന്നു പുണരുന്നൂ തിത്തിത്താരാ തെയ് തെയ് തങ്കവെയിൽ നെറ്റിയിന്മേൽ പൊട്ടു കുത്തുന്നൂ ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ  തകതെയ് തെങ്ങോലകൾ പൊന്നോലകൾ മാടി മാടി വിളിക്കുന്നു തെന്നൽ വന്നു  വെഞ്ചാമരം വീശിത്തരുന്നൂ ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ  തകതെയ്  കുട്ടനാടൻ പുഞ്ചയിലെ കൊച്ചു പെണ്ണെ കുയിലാളേ കൊട്ടുവേണം  കുഴൽവേണം കുരവവേണം ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ  തകതെയ് ചമ്പക്കുളം പള്ളിക്കൊരു തെയ് തെയ് തക തെയ് തെയ് തോം വള്ളം കളി പെരുന്നാള്  തിത്തിത്താരാ തെയ് തെയ് അമ്പലപ്പുഴയിലൊരു ചുറ്റു വിളക്ക് ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ  തകതെയ് കരുമാടിക്കുട്ടനിന്ന് പനിനീർക്കാവടിയാട്ടം കാവിലമ്മക്കിന്നു രാത്രി ഗരുഡൻ തൂക്കം ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ  തകതെയ്   കുട്ടനാടൻ പുഞ്ചയിലെ കൊച്ചു പെണ്ണെ കുയിലാളേ കൊട്ടുവേണം  കുഴൽവേണം കുരവവേണം ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തിത്തൈ  തകതെയ്

Published by the catalogue editor. Rights remain with the original creators.