1967 · song 3

Cheekiminukkiya

Credits

Singer
S Janaki
Lyricist
Vayalar
Composer
G Devarajan

Lyrics

ചീകിമിനുക്കിയ പീലിച്ചുരുള്‍മുടി ചിക്കിയഴിച്ചതാര് - പെണ്ണേ ചിക്കിയഴിച്ചതാര് മാറില്‍ക്കിടന്നൊരു കാഞ്ചീപുരംസാരി കീറിക്കളഞ്ഞതാര് - പെണ്ണേ കീറിക്കളഞ്ഞതാര്  നാത്തൂന്റെ പൊന്നാങ്ങള.. അല്ലിപ്പൂങ്കവിളിലേ തളിരിതളെല്ലാം നുള്ളിയെടുത്തതാര് - ഇന്നലെ നുള്ളിയെടുത്തതാര് പല്ലവകോമളമേനിയില്‍ കൈനഖ- പ്പുള്ളികുത്തിയതാര്  നാത്തൂന്റെ പൊന്നങ്ങള.. താമരക്കയ്യിലെ തരിവളയെല്ലാം തല്ലിയുടച്ചതാര് -  ഇന്നലെ തല്ലിയുടച്ചതാര് ഒന്നു ഞാന്‍ കള്ളനെ കാണട്ടെ ഇപ്പണി ഇന്നു പറ്റുകയില്ല അയ്യയ്യൊ മിണ്ടരുതേ..  ചീകിമിനുക്കിയ പീലിച്ചുരുള്‍മുടി ചിക്കിയഴിച്ചതാര് - പെണ്ണേ ചിക്കിയഴിച്ചതാര് മാറില്‍ക്കിടന്നൊരു കാഞ്ചീപുരംസാരി കീറിക്കളഞ്ഞതാര് - പെണ്ണേ കീറിക്കളഞ്ഞതാര്

Published by the catalogue editor. Rights remain with the original creators.