1967 · song 1

Aambalppoove

Credits

Singer
KJ Yesudas Chorus
Lyricist
Vayalar
Composer
G Devarajan

Lyrics

ഓഹോ...ഓഹോ...ഏലേലം...  ആമ്പല്‍ പൂവേ അണിയം പൂവേ  നീയറിഞ്ഞോ നീയറിഞ്ഞോ  ഇവളെന്റെ മുറപ്പെണ്ണ് മുറപ്പെണ്ണ് (ആമ്പല്‍... ) കുമാരനല്ലൂര്‍ കാര്‍ത്തിക നാള്‍  കുളിച്ചൊരുങ്ങി - ഉടുത്തൊരുങ്ങി  ഇവള്‍ വരുമ്പോള്‍  തുടിക്കും മാറില്‍ ചാര്‍ത്തും ഞാനൊരു  തുളസിമാല താലിമാല  (ആമ്പല്‍...  ) വിവാഹനാളില്‍ നാണവുമായ്  വിരിഞ്ഞു നില്‍ക്കും - കിനാവ്‌ പോലെ  ഇവള്‍ വരുമ്പോള്‍  കവിളില്‍ മാറില്‍ കണ്ണാല്‍ അന്നൊരു  പ്രണയകാവ്യം ഞാനെഴുതും  (ആമ്പല്‍...  )

Published by the catalogue editor. Rights remain with the original creators.