1967 · song 8

Pandumugalkkottaarathil

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

പണ്ടു മുഗൾക്കൊട്ടാരത്തിൽ  പവിഴമല്ലി പൂവനത്തിൽ  രണ്ടു പഞ്ചവർണ്ണക്കിളികൾ വിരുന്നു വന്നു  ഒരു പൊന്നശോക വൃക്ഷക്കൊമ്പിൽ പറന്നിരുന്നു  (പണ്ടു മുഗൾ... )  അവർ പാടിയ കെസ്സു പാട്ടുകൾ  അവർ പറഞ്ഞ പ്രേമകഥകൾ  പൊന്നുമേഞ്ഞ കൊട്ടാരത്തിൽ പാദുഷ കേട്ടു - അന്ന്‌ പെൺകിളിയെ തങ്കം കൊണ്ടൊരു കൂട്ടിലിട്ടു - അന്ന്‌ പെൺകിളിയെ തങ്കം കൊണ്ടൊരു കൂട്ടിലിട്ടു (പണ്ടു മുഗൾ... )  കണ്ണുകളിൽ മയ്യെഴുതിച്ചു  കസവുറുമാൽ തുന്നിയിടീച്ചു  കണ്മുനയാൽ കിഴവൻ പാദുഷ ഒളിയമ്പെയ്തു - പിന്നെ കണ്ണുനീരും കൈയ്യുമായവൾ നൊയമ്പിരുന്നു - കൂട്ടിൽ  കണ്ണുനീരും കൈയ്യുമായവൾ നൊയമ്പിരുന്നു (പണ്ടു മുഗൾ... )  ചിറകടിയാൽ കൂടു തകർന്നു  ഒരു നാളവൾ പറന്നകന്നു  തന്റെ പൊന്നുംകിളിയെ തേടി കാട്ടിലലഞ്ഞു - അവൾ പണ്ടുകണ്ട കുന്നുംചരുവിൽ കാത്തിരുന്നു - അവൾ പണ്ടുകണ്ട കുന്നുംചരുവിൽ കാത്തിരുന്നു (പണ്ടു മുഗൾ... )

Published by the catalogue editor. Rights remain with the original creators.