Neram poster

2013 · song 3

Thaka Thaka

From Neram

Credits

Singer
Shabareesh Varma
Lyricist
Santhosh Varma
Composer
Rajesh Murugesan

Lyrics

തകതകതകച്ചുവടടിത്താളമൊട് തകൃതിയിലടവുകൾ ഉറപ്പിച്ചു ബലിപടനിലമടിമുടി വിറപ്പിച്ച് രണജഗത്തിന്റെ കൊടി പറത്തീടടാ കുടിലതികിട വഴിത്താരകളിലൊരുപിടി കരുതലോടടുക്കേണമതി ഛടുലതയുടെ വിധി തൊടുക്കുന്ന ശരമെതിർക്കേണം മിടുമിടുക്കോടെ നീ  തകതകതകച്ചുവടടിത്താളമൊട് തകൃതിയിലടവുകൾ ഉറപ്പിച്ചു ബലിപടനിലമടിമുടി വിറപ്പിച്ച് രണജഗത്തിന്റെ കൊടി പറത്തീടടാ പോരാ പോരാ... നേരം പോരാ .. പോകാനേറെ..നേരാണേ.. പോരാ പോരാ.. വേഗം പോരാ .. പടകളിയേറെ..പടവുകളേറെ തകതകതക എടുതടയൊടുമധർമ്മങ്ങൾ കളിതുടരുമതിരിനു ഇടകൊടുക്കാതെ ശരികരവശമൊരു തരിമ്പുണ്ടെങ്കിൽ നിറം ചെയ്‍വതിനു മടിക്കാതെ നീ ചുടുകണമഴ പൊഴിക്കാതെയൊരു കഥയിലുമിതുവരെ ജയമില്ല ചില വരിയുക കതകിത് തകർക്കാതെയിനി നിനക്കില്ല വഴി മറക്കാതെ നീ അവനവനുടെ ഉയിർകൊണ്ട കളി ചില്ലൊടു കരിവല വിധിയ്ക്കുന്നു പിഴയൊടു തടുതരി സ്വയം പോരുമീ ചതിപ്പോരിലഹ തനിച്ചാണു നീ തകതകതകച്ചുവടടിത്താളമൊട് തകൃതിയിലടവുകൾ ഉറപ്പിച്ചു ബലിപടനിലമടിമുടി വിറപ്പിച്ച് രണജഗത്തിന്റെ കൊടി പറത്തീടടാ

Published by the catalogue editor. Rights remain with the original creators.