1967 · song 7

Paalkkari Paalkkari

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

പാൽക്കാരീ - പാൽക്കാരീ  കാട്ടിലാടിനെ മേയ്ച്ചുനടക്കും  കസവുതട്ടക്കാരീ - കസവുതട്ടക്കാരീ  (പാൽക്കാരീ... ) പൊന്മലയിൽ  - ഒഹൊ ഒഹൊ  പുൽമേട്ടിൽ - ഒഹൊ ഒഹൊ  പൂമരത്തണലിൽ  പൊന്മലയിൽ പുൽമേട്ടിൽ  പൂമരത്തണലിൽ - ഞാൻ  നിനക്കു നല്ലൊരു പച്ചില മാടം  പണിഞ്ഞു നൽകും - ഒരുനാൾ  പണിഞ്ഞു നൽകും  (പാൽക്കാരീ... ) ചുറ്റും പുഴവേണം - പുഴയിൽ മീൻ വേണം  കടവിൽ വെണ്ണക്കല്ലുകൾ പാകിയ കൽപ്പട വേണം (ചുറ്റും.. )  (പാൽക്കാരീ... )  പുഴയരികിൽ - ഒഹൊ ഒഹൊ  താഴ്‌വരയിൽ - ഒഹൊ ഒഹൊ  പച്ചിലക്കുടിലിൽ  പുഴയരികിൽ താഴ്‌വരയിൽ  പച്ചിലക്കുടിലിൽ - നീ കുളിച്ചൊരുങ്ങി വരുന്നതു  കാണാൻ എനിക്കു മോഹം - കരളേ  എനിക്കു മോഹം (പാൽക്കാരീ... )

Published by the catalogue editor. Rights remain with the original creators.