1967 · song 5

Mayilppeelikkannu Kondu

Credits

Singer
P Susheela AM Raja
Lyricist
Vayalar
Composer
G Devarajan

Lyrics

മയിൽപ്പീലി കണ്ണുകൊണ്ട് കൽബിന്റെ കടലാസിൽ മാപ്പിളപ്പാട്ടു കുറിച്ചവനേ പാട്ടിന്റെ ചിറകിന്മേൽ പരിമളം പൂശുന്ന പനിനീർ പൂവിന്റെ പേരെന്ത് മൊഹബ്ബത്ത്...  (മയിൽപ്പീലി... ) വാകപ്പൂന്തണലത്ത് പകൽക്കിനാവും കണ്ട് വാസനപ്പൂ ചൂടി നിന്നവളേ (2) പൊന്നിന്റെ നൂലുകൊണ്ട് പട്ടുറുമാലിൽ നീ പാതി തുന്നിയ പേരെന്ത് (2) പറയൂല്ലാ ...  (മയിൽപ്പീലി... ) താളി പതച്ചെടുത്ത് തല നിറച്ചെണ്ണ തേച്ച് താമരക്കുളങ്ങരെ വരുന്നവളേ (2) പൂമണിയറക്കുള്ളിലൊരുങ്ങി വരാൻ പോണ പുതുമണവാളന്റെ പേരെന്ത് (2) പറയൂല്ലാ...  (മയിൽപ്പീലി... )

Published by the catalogue editor. Rights remain with the original creators.