1967 · song 3

Kallukondo Karinkallu

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

കല്ലുകൊണ്ടോ കരിങ്കല്ലുകൊണ്ടോ കണ്ണീരിലലിയാത്ത മണ്ണുകൊണ്ടോ അള്ളാഹു പണ്ട് മെനഞ്ഞെടുത്തു ആദിയിൽ ഹവ്വതൻ ഹൃദയം (കല്ലു... ) ആയിരമായിരമിരുട്ടറകൾ - അതിൽ അജ്ഞാത പാതാളഗുഹകൾ (2) ബാഷ്പതടങ്ങൾ - താജ്‌മഹലുകൾ പ്രേമയമുനകൾ - പ്രേതാലയങ്ങൾ (2) ആരു കണ്ടു - ആരു കണ്ടൂ അവയാരു കണ്ടൂ (കല്ലു..) ആരുമിതേവരെ തുറന്നിട്ടില്ലാ - അതിൻ മായാഗോപുര നടകൾ (2) പ്രേമകവികളും - ശാസ്ത്രമതികളും വേദാന്തികളും - ഗായകന്മാരും (2) ആരറിഞ്ഞൂ - ആരറിഞ്ഞൂ കഥയാരറിഞ്ഞൂ (കല്ലു..)

Published by the catalogue editor. Rights remain with the original creators.