1967 · song 1

Aaluvaappuzhayil Meen

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

ഓഹോ..... ആലുവാ പുഴയിൽ മീന്‍ പിടിക്കാന്‍ പോകും അഴകുള്ള പൊന്മാനേ നാളെയും ഈ വഴി നീവരുമോ നീലപ്പൊന്മാനേ (ആലുവാ... ) മാനത്തും കാവില്‍ - മഴവില്ലിന്‍ കൊമ്പില്‍ മാണിക്യം കൊണ്ടൊരു കൂട്‌ (2) ആ കൂട്ടിനുള്ളിലെ മൊഞ്ചത്തി പെണ്ണിന്‌ കൊല്ലാനോ വളര്‍ത്താനോ കൊണ്ടു പോകണ പൂമീന്‌ പൂമീന്‌ - പൂമീന്‌  - പൂമീന്‌ - നീ - കൊണ്ടു പോകണ്‌ പൂമീന് (ആലുവാ... ) മാനത്തെ പൊയ്കയില്‍ താമസമുണ്ടൊരു മഞ്ചാടിക്കണ്ണുള്ള മീന്‌ (2) ആ നൃത്തം വെക്കണ നക്ഷത്ര മീനിനെ കൊത്താമോ പിടിക്കാമോ കൂട്ടുകാരിക്കു നല്‍കാമോ നല്‍കാമോ - നല്‍കാമോ - നല്‍കമോ ഈ കൂട്ടുകാരിക്കു നല്‍കാമോ (ആലുവാ... )

Published by the catalogue editor. Rights remain with the original creators.