2013 · song 1
Chellacheru Veedu
Credits
- Singer
- Aneeshiya Vincent
- Lyricist
- Vijay Krishna
- Composer
- Vijay Krishna
Lyrics
ചെല്ലച്ചെറു വീടൊരുക്കാം
പൊൻ നിലാവിലൂയലാടാം
പൂങ്കിനാവിലോമനിച്ചോരെന്റെ തിങ്കളേ
നിന്നെ കണി കണ്ടുണരാൻ
നിൻ നിഴലായി കൂട്ടു വരാൻ
തമ്മിലോരം ചേർന്നിരിക്കാനെന്റെയുള്ളിൽ നാണം
ചെല്ലച്ചെറു വീടൊരുക്കാം
പൊൻ നിലാവിലൂയലാടാം
പൂങ്കിനാവിലോമനിച്ചോരെന്റെ തിങ്കളേ
ലാല ലാലാ ലാ ആ ആ
പച്ചപ്പനംതത്ത പാടി
പൊൻപ്രഭാതം ഉണരവേ
തമ്മിൽ കൊതിച്ചോർത്തിരുന്ന കാലമായില്ലേ (2)
മഞ്ഞണിഞ്ഞ നെൽക്കതിർ
കാറ്റിലാടിയിളകുമ്പോൾ
തുള്ളിക്കളിക്കും വെള്ളിക്കൊലുസ്സു നിൻ
അനുരാഗമോർത്തു പോയി
ചെല്ലച്ചെറു വീടൊരുക്കാം
പൊൻ നിലാവിലൂയലാടാം
പൂങ്കിനാവിലോമനിച്ചോരെന്റെ തിങ്കളേ
ഏഹേയ് ഏഹേയ്
തന്താനേ താനീനാനേ നോ
താനാനേ താനീനാനീനോ
നാടൻ പാട്ടിൻ ഈണമോടെ
ഞാറ്റുവേല എത്തിയല്ലോ
അന്തിവെയിൽ ചോപ്പുവീണ നേരമായില്ലേ
പൊന്നിലഞ്ഞിപ്പൂ വിരിയും ചെഞ്ചുണ്ടിൻ ഓരത്തു്(2)
മിന്നിത്തെളിയും കൊഞ്ചലിൻ ചന്തം
മിഴിയിൽ കണ്ടു ഞാൻ
ചെല്ലച്ചെറു വീടൊരുക്കാം
പൊൻ നിലാവിലൂയലാടാം
പൂങ്കിനാവിലോമനിച്ചോരെന്റെ തിങ്കളേ
Published by the catalogue editor. Rights remain with the original creators.