1967 · song 8
Omanathinkale (Sad)
Credits
- Singer
-
S Janaki
- Lyricist
-
ONV Kurup
- Composer
-
MS Baburaj
Lyrics
ഓഹോ.... ആ.....
ഓമനത്തിങ്കളേ ഓമനത്തിങ്കളേ
നിന്‍ പൂമടി പുല്‍കിയ മാന്‍ കിടാവിനു
സുഖമാണോ സുഖമാണോ
താമരക്കുമ്പിളില്‍ ദാഹനീര്‍ കൊടുത്തു നീ
താലോലം പാടിയുറക്കിയോ (2)
താഴമ്പൂ വിരിയുന്ന താഴ്വരത്തോപ്പിലിന്നും
ദാഹിക്കും മനസ്സുമായ് ഞാനിരിപ്പൂ
ഓഹോ.... ആ.....
താരകള്‍ വിരിയും ആകാശതീര്‍ഥങ്ങളില്‍
വേഴാമ്പല്‍ പോലെ ഞാൻ ഉഴറുമ്പോള് (2)
ഓരിതള്‍പ്പൂവുപോലെ നീറുമെന്‍ കുമ്പിളില്‍
നീകനിഞ്ഞരുളുമോ നീര്‍മണികള്‍
(ഓമനത്തിങ്കളേ...)
Published by the catalogue editor. Rights remain with the original creators.