Lisammayude Veedu poster

2013 · song 1

Anthiveyil Thazhave

Credits

Singer
Vidyadharan Master
Lyricist
MT Pradeep Kumar
Composer
Vinu Thomas

Lyrics

അന്തിവെയിൽ താഴവേ നിഴലുകളീ വഴിയോരം അങ്ങകലെ പൊയ് വരും ഇരവിനു പിൻപേ മൂകം ഒരു വേനൽ താപമോ ശ്രുതിചോരും ഗാനമോ മറയുന്നു ദൂരെയായി ഇരുളുന്നു സന്ധ്യകൾ മറുവാക്കൊന്നു പകരം മിണ്ടാതെ അന്തിവെയിൽ താഴവേ നിഴലുകളീ വഴിയോരം അങ്ങകലെ പൊയ് വരും ഇരവിനു പിൻപേ മൂകം മഴമേഘങ്ങൾ തേടിയോ കടലോളങ്ങൾ പുൽകുവാൻ പൊഴിയും പൂക്കൾ കേണിടും അവ കിനിയും നീർമണി.. ശലഭങ്ങൾ പാറിയോ തിരിനാളം തേടിയോ നിറഭേദം തേടുമീ ശ്രുതി കൂട്ടും വേളയിൽ ഒരു സാഗരം.. ഒരു സാഗരം.. ജീവിതം ജീവിതം പോയൊരീ നാളുകൾ എന്നാളെന്നാളും മീട്ടി പാഴ്സ്വരം തേടി സാന്ത്വനം അന്തിവെയിൽ താഴവേ നിഴലുകളീ വഴിയോരം അങ്ങകലെ പൊയ് വരും ഇരവിനു പിൻപേ മൂകം ഒരു വേനൽ താപമോ ശ്രുതി ചോരും ഗാനമോ മറയുന്നു ദൂരെയായി ഇരുളുന്നു സന്ധ്യകൾ മറുവാക്കൊന്നു പകരം മിണ്ടാതെ അന്തിവെയിൽ താഴവേ നിഴലുകളീ വഴിയോരം അങ്ങകലെ പൊയ് വരും ഇരവിനു പിൻപേ മൂകം

Published by the catalogue editor. Rights remain with the original creators.