2013 · song 1

Aa Nadiyoram

Credits

Singer
Sachin Warrier Anna Katharina
Lyricist
Rafeeq Ahamed
Composer
Gopi Sundar

Lyrics

ആ... നദിയോരം ജലമേറെ ഒഴുകിപ്പോയി  നാം.. പലകോണിൽ പലരായി മാറിപ്പോയി  നാമിന്നെന്തറിയുന്നുവോ വിചിത്രം ലോകരീതികൾ ആരുണ്ടീ വിധി മാറ്റുവാൻ ഒടുക്കം ഓർത്തണിഞ്ഞിടാൻ നാം അറിയുവതിതോ മൂകം പുതുലോകം കണ്ടെത്താൻ പലസ്വപ്നം കണ്ടൂ നാം വഴി മാറിപ്പോയല്ലോ ഓ ഉഹും ഉഹും ... ഒരേ തൂവലാണെങ്കിലും ഒരാകാശമെന്നാകിലും പറന്നെങ്ങ് പോകുന്നു നാം പിരിഞ്ഞെങ്ങ് മാറുന്നു നാം നിയോഗമോ ഈ അഞ്ജാതമാം ഗതി .. ദുരൂഹമാം.. ജീവന്റെ സഞ്ചാരമാർഗ്ഗങ്ങളിൽ ആ ..നദിയോരം ജലമേറെ ഒഴുകിപ്പോയി ഉഹും ഉഹും ... നിലാവത്ത് നിന്നീടവേ വെയിൽ താപമോർ‌ത്തീടുമോ കരംകൊണ്ടു തൂത്തീടുകിൽ ശിരോരേഖ മാഞ്ഞീടുമോ പ്രകാശമേ ഈ പാതയിൽ വരൂ ഹതാശമാം .. രാവിന്റെ തീരത്ത് കൂട്ടായി വരൂ ആ ..നദിയോരം ജലമേറെ ഒഴുകിപ്പോയി നാം പലകോണിൽ പലരായി മാറിപ്പോയി  നാമിന്നെന്തറിയുന്നുവോ വിചിത്രം ലോകരീതികൾ ആരുണ്ടീ വിധി മാറ്റുവാൻ ഒടുക്കം ഓർത്തണിഞ്ഞിടാൻ നാം അറിയുവതിതോ മൂകം പുതുലോകം കണ്ടെത്താൻ പലസ്വപ്നം കണ്ടൂ നാം വഴി മാറിപ്പോയല്ലോ ഓ (2)

Published by the catalogue editor. Rights remain with the original creators.