Ladies and Gentleman poster

2013 · song 7

Pranayame [M]

Credits

Singer
Haricharan
Lyricist
Rafeeq Ahamed
Composer
Ratheesh Vegha

Lyrics

ഓ ..ഓ  പ്രണയമേ മിഴിയിലെ നനവുപോല്‍ അരികില്‍ നീ ഹൃദയമാം തളികയില്‍ കനലുപോല്‍ എരിവു നീ വന്നെത്തീടും ഏതേതോ ജന്മം തന്നില്‍ ഇനിയും പ്രിയമുഖം തെളിയുമോ കണ്ണെത്താ ദൂരത്ത് കണ്ണീരില്‍ മാഞ്ഞാലും ഉള്‍ക്കണ്ണില്‍ നീയല്ലാതാരോ ഓ ഓ ഓ ഓ  പ്രണയമേ മിഴിയിലെ നനവുപോല്‍ അരികില്‍ നീ മതിവരാതൊഴുകുമീ അരുവി പോലെ അരികിലേക്കോര്‍മകള്‍ പായവേ  ഒരു നിലാവെന്ന പോല്‍ തിരയുമെന്നെന്നുമെന്‍ വിദുരമാം ഓര്‍മകള്‍ വിജന തീരങ്ങളില്‍ മൗന സംഗീതമായി ഓ ഓ ഓ  ആ ആ ആ സ്മൃതികളായി  ഉറയുമെന്‍ ആത്മദാഹം ഹിമ ശിലാ ശിഖരമായി  ഇന്നു മാറി പകരുവാനെന്നുമെന്‍ മധുരമാം ചുംബനം ഇളവെയില്‍ തുമ്പിയായി  മറവിയില്‍ നിന്നിതാ തേടിയെത്തുന്നു നിന്നെ പ്രണയമേ മിഴിയിലെ നനവുപോല്‍ അരികില്‍ നീ ഓ ..ഓ

Published by the catalogue editor. Rights remain with the original creators.