2013 · song 6

Kannivasantham

From KQ

Credits

Singer
Vijay Yesudas
Lyricist
Rafeeq Ahamed
Composer
Stephen Devassy

Lyrics

ഹേയ് കന്നിവസന്തം കൊടികയറുന്നേ കനകമുതിർന്നേ പറകൾ നിറഞ്ഞേ കന്നിവസന്തം കൊടികയറുന്നേ കനകമുതിർന്നേ പറകൾ നിറഞ്ഞേ നറു ചിരി വിരിയും പുലരികൾ ഉണരും തിരനുര വിതറും നടനം ഇടമഴ പൊഴിയും തനുവതിൽ നനയും അനുപദമുണരും സമയം വർണ്ണങ്ങൾ നാദങ്ങൾ പെയ്യുന്ന സ്വർഗ്ഗത്തിൽ മുറിയിൽ ചഷകം നിറയെ മധുരം പതയുമൊരാവേശം പുള്ളിമാനേ ഒന്നു വായോ കന്നിമാനേ കൂടെ വായോ(2) (കന്നിവസന്തം കൊടികയറുന്നേ ) ലഹരികൾ നുരയും പ്രണയ വികാരം ചിറകരുളുന്നു വേഗം അതിലടിമുടിയിളകി നവമൊരു യുവതാളം ഇരവറിയാതെ പകലറിയാതെ തിരയിൽ ലയിക്കാം ദൂരെ മലനിരകളിലരുവികൾ പോലെ ഒഴുകീടാം ഇന്നീ ആഘോഷമായി ഇന്നീ ആനന്ദമായി  പിന്നെ നാളെ വരുമ്പോലെയായി  ഇന്നീ ഉന്മാദമായി ഇന്നീ ഉല്ലാസമായി  പിന്നെ എന്തായിരുന്നാലുമേ എന്നുമീ ബന്ധം ഈ സ്നേഹം ഈ സൗഹൃദത്തിന്റെ മങ്ങാത്ത മാനത്ത് പാറുന്നു നാം തൂവെൺപ്രാവുകളായി പുള്ളിമാനേ ഒന്നു വായോ കന്നിമാനേ കൂടെ വായോ(2) (കന്നിവസന്തം കൊടികയറുന്നേ ) പുതിയൊരു ഭൂമി പുതിയൊരു വാനം ചിറകണിയുന്നു മോഹം ഇനി കരഗതമായി പുതിയൊരു സൗഭാഗ്യം മധുമൊഴിയാളേ കരിമിഴിയാളേ അരികിലിരിക്കൂ കൂടെ തളിരുടലിതു പനിമതിപോലഴകേ എന്നും പൂക്കാലമാണെങ്ങും സംഗീതമാണെന്നും ഈ സൗഹൃദാലിംഗനം(2) എന്നും ഈ വിണ്ണിൽ ഈ കാറ്റിൽ നീന്തി നീന്തി നീങ്ങുമീ സ്നേഹ സങ്കല്പസങ്കീർത്തനം ഈ പൊൻ പൂക്കടവിൽ പുള്ളിമാനേ ഒന്നു വായോ കന്നിമാനേ കൂടെ വായോ(2) (കന്നിവസന്തം കൊടികയറുന്നേ )

Published by the catalogue editor. Rights remain with the original creators.