Karutha Rathrikal poster

1967 · song 1

Aararivoo

Credits

Singer
Kamukara
Lyricist
ONV Kurup
Composer
MS Baburaj

Lyrics

ആരറിവൂ ആരറിവൂ ഇരവെന്നും പകലെന്നും ഇരുവഴി പിരിയുന്ന കാലത്തിൻ പൊരുളെന്തെന്നാരറിവൂ ആരറിവൂ...  കറുത്ത രാത്രികൾ - കരിനാഗങ്ങൾ പത്തി വിടർത്തി നൃത്തം ചെയ്‌വൂ കത്തും കനൽ മിഴിയോടെ പായുകയല്ലോ പകലിൻ പിമ്പേ തീരാപ്പകയോടെ (ആരറിവൂ...) മനസ്സിനുള്ളിലെ മണിദീപങ്ങൾ മങ്ങിമയങ്ങി പൊലിയുകയല്ലോ എങ്ങും നിഴലുകൾ മാത്രം ആഴം കാണാക്കൂരിരുളിൽ ഞാൻ താഴുകയാണല്ലോ (ആരറിവൂ...)

Published by the catalogue editor. Rights remain with the original creators.