1967 · song 6

Swargavaathil Thurannu

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
BA Chidambaranath

Lyrics

സ്വർഗ്ഗവാതിൽ തുറന്നു തന്നൊരു സ്വപ്നകാമുകിയാണു നീ ലജ്ജകൊണ്ടു തളിരണിഞ്ഞൊരു പുഷ്പിണീലതയാണു നീ സ്വർഗ്ഗവാതിൽ തുറന്നു തന്നൊരു സ്വപ്നകാമുകിയാണു നീ എന്റെ മാനസപ്പന്തലിന്നുള്ളിൽ എങ്ങുനിന്നു പടർന്നു നീ മൊട്ടിടും എന്റെ മോഹമൊക്കെയും  തൊട്ടു പുൽകി വിടർത്തി നീ സ്വർഗ്ഗവാതിൽ തുറന്നു തന്നൊരു സ്വപ്നകാമുകിയാണു നീ നിന്റെ കൊച്ചു നുണക്കുഴികളിൽ കുങ്കുമപ്പൂ വിരിഞ്ഞ നാൾ പൂവിതളിൽ നിശാശലഭമായ്‌ വീണുറങ്ങാൻ കൊതിച്ചു ഞാൻ സ്വർഗ്ഗവാതിൽ തുറന്നു തന്നൊരു സ്വപ്നകാമുകിയാണു നീ ലജ്ജകൊണ്ടു തളിരണിഞ്ഞൊരു പുഷ്പിണീലതയാണു നീ സ്വർഗ്ഗവാതിൽ തുറന്നു തന്നൊരു സ്വപ്നകാമുകിയാണു നീ

Published by the catalogue editor. Rights remain with the original creators.