1967 · song 3

Kadaloru Sundarippennu

Credits

Singer
LR Eeswari B Vasantha
Lyricist
Vayalar
Composer
BA Chidambaranath

Lyrics

കടലൊരു സുന്ദരിപ്പെണ്ണ് കടലൊരു സുന്ദരിപ്പെണ്ണ് കല്യാണം കഴിയാത്ത കാമുകരില്ലാത്ത കടലൊരു സുന്ദരിപ്പെണ്ണ്  കടലൊരു സുന്ദരിപ്പെണ്ണ് കടലൊരു സുന്ദരിപ്പെണ്ണ് കൈമണിച്ചെപ്പില്‍ രത്നങ്ങള്‍ കരളില്‍ നിറയെ സ്വപ്നങ്ങള്‍ പാടിയുറക്കാന്‍ വാനമ്പാടികള്‍ പരിചരിക്കാന്‍ സഖികള്‍ - അവളെ പരിചരിക്കാന്‍ സഖികള്‍  കടലൊരു സുന്ദരിപ്പെണ്ണ് കടലൊരു സുന്ദരിപ്പെണ്ണ് അച്ഛന്റെ മുത്തണിക്കൊട്ടാരത്തില്‍ ആയിരംകാല്‍ മണ്ഡപത്തില്‍ യക്ഷിക്കഥയിലെ നായികമാതിരി നൃത്തം വെയ്ക്കണ പെണ്ണ് - നീ നൃത്തം വെയ്ക്കണ പെണ്ണ്  (കടലൊരു ... ) പകലും രാവുമുറക്കമിളച്ചവള്‍ പാടുവതേതൊരു ഗാനം - അവള്‍ പാടുവതേതൊരു ഗാനം പ്രേമിക്കാനൊരു ദേവനെ തേടുന്ന കാമുകിമാരുടെ ഗാനം - വിശ്വ- കാമുകിമാരുടെ ഗാനം  കടലൊരു സുന്ദരിപ്പെണ്ണ് കടലൊരു സുന്ദരിപ്പെണ്ണ് കല്യാണം കഴിയാത്ത കാമുകരില്ലാത്ത കടലൊരു സുന്ദരിപ്പെണ്ണ്

Published by the catalogue editor. Rights remain with the original creators.