1967 · song 1
Akkareyikkare
Credits
- Singer
-
LR Eeswari
B Vasantha
- Lyricist
-
Vayalar
- Composer
-
BA Chidambaranath
Lyrics
അക്കരെ ഇക്കരെ അക്കരെ ഇക്കരെ
അത്തപ്പൂമരക്കാട്
അത്തപ്പൂമരക്കാട്ടിലൊളിച്ചേ പച്ചപ്പനങ്കിളിപ്പെണ്ണ്
കിളിയെ പിടിക്കേണം കിങ്ങിണി കെട്ടണം
കിളിയുടെ വാലൊരു പൂവാല്
കിളിയുടെ വാലൊരു പൂവാല് - പൂവാല്
അക്കരെ ഇക്കരെ അക്കരെ ഇക്കരെ
അത്തപ്പൂമരക്കാട് - അത്തപ്പൂമരക്കാട്
അത്തപ്പൂങ്കാവിനു വഴിയേത്
അമ്പലക്കുന്നിനു വടക്കേത്
അമ്പലക്കുന്നിനു വഴിയേത്
അമ്മിണിപ്പുഴയുടെ തെക്കേത്
അക്കരെ ഇക്കരെ അക്കരെ ഇക്കരെ
അത്തപ്പൂമരക്കാട് - അത്തപ്പൂമരക്കാട്
ആ പുഴ ഈ പുഴ കുന്നിന്‍ ചെറുപുഴ
പുഴയുടെ കടവിലൊരരയാല്
അരയാല്‍ത്തറയിൽ അമ്പലനടയില്‍
അമ്പാടിക്കണ്ണനുണ്ടേ - കാര്‍വര്‍ണ്ണനുണ്ടേ
അക്കരെ ഇക്കരെ അക്കരെ ഇക്കരെ
അത്തപ്പൂമരക്കാട് - അത്തപ്പൂമരക്കാട്
കണ്ണനു കൈയ്യില്‍ പൂവമ്പ് - ഓഹോ
പെണ്ണിനെ എയ്യുന്ന പൂവമ്പ്
പൂവമ്പു കൊണ്ടു മുറിഞ്ഞാലോ - അന്നു
പുതുമണവാളനെ കാണാലോ - ഒരു
പുതുമണവാളനെ കാണാലോ
അക്കരെ ഇക്കരെ അക്കരെ ഇക്കരെ
അത്തപ്പൂമരക്കാട്
അത്തപ്പൂമരക്കാട്ടിലൊളിച്ചേ പച്ചപ്പനങ്കിളിപ്പെണ്ണ്
കിളിയെ പിടിക്കേണം കിങ്ങിണി കെട്ടണം
കിളിയുടെ വാലൊരു പൂവാല്
കിളിയുടെ വാലൊരു പൂവാല്
Published by the catalogue editor. Rights remain with the original creators.