2013 · song 2

Janmasukrutham

Credits

Singer
KS Chithra
Lyricist
Sainu Pallithazhathu
Composer
KA Latheef

Lyrics

ജന്മസുകൃതമാം ഭാവനയാല്‍ മുരളീരവമൂതും മുകില്‍വര്‍ണ്ണാ (2) അഭയം നിന്നില്‍ മാത്രം ആശകള്‍ നിന്നില്‍ മാത്രം വരമരുളൂ കണ്ണാ അനുഗ്രഹിക്കൂ ശ്രീകൃഷ്ണാ ജന്മസുകൃതമാം ഭാവനയാല്‍ മുരളീരവമൂതും മുകില്‍വര്‍ണ്ണാ നിർധനനാം കുചേലനെ ധനവാനാക്കിയ ശ്രീകൃഷ്ണാ ദുർമുഖനാം നീച കംസനെ നിഗ്രഹിച്ച ശ്രീ ഭഗവാനേ കാളിയമര്‍ദ്ദന താണ്ഡവമാടി ധര്‍മ്മം സ്ഥാപിച്ച ഗോപാലാ കാളിയമര്‍ദ്ദന താണ്ഡവമാടി ധര്‍മ്മം സ്ഥാപിച്ച ഗോപാലാ വരമരുളൂ കണ്ണാ അനുഗ്രഹിക്കൂ ശ്രീകൃഷ്ണാ ജന്മസുകൃതമാം ഭാവനയാല്‍ മുരളീരവമൂതും മുകില്‍വര്‍ണ്ണാ തേടുന്നതോക്കെയും ഭക്തര്‍ക്കു നല്‍കുന്ന ആശ്രിതവത്സലാ ജഗദീശാ ഗീതോപദേശത്താല്‍ ഭൂലോക ചിന്തയെ മാറ്റിത്തിരുത്തിയ ഭഗവാനേ ഉണ്ണിതന്‍ തിരുവായില്‍ ഭൂഗോളദര്‍ശനം അമ്മയ്ക്കേകിയ ശ്രീനന്ദാ ഉണ്ണിതന്‍ തിരുവായില്‍ ഭൂഗോളദര്‍ശനം അമ്മയ്ക്കേകിയ ശ്രീനന്ദാ വരമരുളൂ കണ്ണാ അനുഗ്രഹിക്കൂ ശ്രീകൃഷ്ണാ (ജന്മസുകൃതമാം ഭാവനയാല്‍)

Published by the catalogue editor. Rights remain with the original creators.