1967 · song 4

Pirannappol Swayam

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
Vijayabhaskar

Lyrics

പിറന്നപ്പോള്‍ സ്വയം പൊട്ടിക്കരഞ്ഞുവല്ലോ - ഇന്നു പിരിയുമ്പോള്‍ അന്യരെ കരയിക്കുന്നു പിറന്നപ്പോള്‍ സ്വയം പൊട്ടിക്കരഞ്ഞുവല്ലോ - ഇന്നു പിരിയുമ്പോള്‍ അന്യരെ കരയിക്കുന്നു നരജന്മനാടകത്തിലാദ്യന്തമിടയ്ടെ നരജന്മനാടകത്തിലാദ്യന്തമിടയ്ടെ മുഴങ്ങുന്ന പല്ലവി കരച്ചില്‍ മാത്രം - ഇതില്‍ സുഖമെന്ന മരുപ്പച്ചയെവിടേ - എവിടേ എവിടേ വിധിയെന്ന ചതുരംഗക്കളിക്കാരന്‍ - മുന്നില്‍ പതിവായി കളിയാടാനിരിക്കുന്നൂ സുഖദുഖക്കള്ളികളിലിടക്കിടെ മനുഷ്യരെ നിരത്തുന്നു നീക്കുന്നു വെട്ടിമാറ്റുന്നൂ - വെട്ടിമാറ്റുന്നൂ പിറന്നപ്പോള്‍ സ്വയം പൊട്ടിക്കരഞ്ഞുവല്ലോ - ഇന്നു പിരിയുമ്പോള്‍ അന്യരെ കരയിക്കുന്നു  നരനിതില്‍ വെറുമൊരു കരു മാത്രം ഈ - പ്രപഞ്ചം വിധിയുടെ കളം മാത്രം ചിരിക്കലും മദിക്കലും കണ്ണീരൊഴുക്കലും കളിക്കാരന്‍ വരയ്ക്കുന്ന കള്ളിയില്‍ മാത്രം - കള്ളിയില്‍ മാത്രം പിറന്നപ്പോള്‍ സ്വയം പൊട്ടിക്കരഞ്ഞുവല്ലോ - ഇന്നു പിരിയുമ്പോള്‍ അന്യരെ കരയിക്കുന്നു പിറന്നപ്പോള്‍ സ്വയം പൊട്ടിക്കരഞ്ഞുവല്ലോ - ഇന്നു പിരിയുമ്പോള്‍ അന്യരെ കരയിക്കുന്നു

Published by the catalogue editor. Rights remain with the original creators.