2013 · song 2

Manjuthirum Raavinullil

Credits

Singer
Vijay Yesudas
Lyricist
Anoop Menon
Composer
Shaan Rahman

Lyrics

മഞ്ഞുതിരും രാവിനുള്ളിൽ  നറു വെണ്ണിലാവിൻ മഞ്ചം തീർക്കും മന്ദാരമേ കണ്മഷി നിൻ കണ്ണിമയിൽ ചെറു തെന്നൽ മിന്നൽ തമ്മിൽ ചേരും കിന്നാരമായ് സുന്ദരിയേ... വെണ്ണിലവേ... തേന്മൊഴിയേ... കൺകുളിരേ കണ്ടു നിന്നെ  കന്നിവെയിൽ പൊന്നുതിരും കാവൽമാടം ചോന്നതെന്തിനോ.... മൂവന്തിയും വാർമുകിലും വാതിൽചാരും നേരത്തെന്തിനോ.... മൺപാതയും നിൻപാദമായ് നിഴൽമൂടുമാ വെണ്മെത്തയിൽ നിൻ ശ്വാസമായ് മയങ്ങീടുവാൻ കുളിർ പൊയ്കവീഴും ആഴങ്ങൾ.. നിൻ നെഞ്ചിൽതഞ്ചും ഓളങ്ങൾ കരിവണ്ടു തേടും പൂവിതൾ ..ഓ നിൻ ലജ്ജവീഴും മൗനങ്ങൾ സുന്ദരിയേ... വെണ്ണിലവേ... തേന്മൊഴിയേ... കൺകുളിരേ കണ്ടു നിന്നെ   കന്നിവെയിൽ പൊന്നുതിരും കാവൽമാടം ചോന്നതെന്തിനോ..ഓ..ഓ മൂവന്തിയും വാർമുകിലും വാതിൽചാരും നേരത്തെന്തിനോ..ഓ..ഓ

Published by the catalogue editor. Rights remain with the original creators.