2013 · song 4

Pranayamadhuramaay

From Good Idea

Credits

Singer
Sreekanth Hariharan
Lyricist
Kaithapram
Composer
Jassie Gift

Lyrics

പ്രണയമധുരമായി കുളിര്‍ ചൊരിയവേ മിഴി തുറന്നു നില്പൂ ഞാൻ (2) ഈണം മൂളും കാറ്റിന്‍ തേരേറി ഞാന്‍ സ്നേഹച്ചെപ്പില്‍ നിന്നും മുത്തേകുവാന്‍ അറിയാതകലെ തനിയേ എങ്ങായി  മാറി നില്പൂ ഓ ... കാണാക്കണ്ണിനഴകേ പ്രണയമധുരമായി കുളിര്‍ ചൊരിയവേ മിഴി തുറന്നു നില്പൂ ഞാൻ (2) പുതുപുലരി പൊന്‍ കസവു തന്നാല്‍ സ്നേഹം മിന്നും പുടവയൊന്നൊരുക്കി നല്‍കാം അണിഞ്ഞൊരുങ്ങി ഒന്നടുത്തു വന്നാല്‍ താലിചാര്‍ത്തി എന്നും നിന്നെ മാറോടണയ്ക്കാം അനുരാഗിയായി തലോടുവാന്‍ തിരയുകയാണു ഞാന്‍ പ്രിയതരമാം പ്രണയം ഈണം മൂളും കാറ്റിന്‍ തേരേറി ഞാന്‍ സ്നേഹച്ചെപ്പില്‍ നിന്നും മുത്തേകുവാന്‍ അറിയാതകലെ തനിയെ പ്രണയമധുരമായി  കുളിര്‍ ചൊരിയവേ മിഴി തുറന്നു നില്പൂ ഞാൻ തുടുത്തുനില്‍ക്കും വെൺ കവിള്‍ത്തടത്തില്‍ ഒളിപ്പിച്ചോ ഇന്നും നിന്റെ നുണക്കുഴികള്‍ ചുരുള്‍മുടിയാല്‍ നീ മറച്ചതാണോ ഇളം തെന്നല്‍ കുസൃതിയാല്‍ പറഞ്ഞു മെല്ലെ അനുരാഗലോല യാമമായി  തേടുകയാണു ഞാന്‍ പ്രിയതരമാം പ്രണയം ഈണം മൂളും കാറ്റിന്‍ തേരേറി ഞാന്‍ സ്നേഹച്ചെപ്പില്‍ നിന്നും മുത്തേകുവാന്‍ അറിയാതകലെ തനിയെ എങ്ങായി  മാറി നില്പൂ ഓ ഓ  കാണാക്കണ്ണിനഴകേ ഓ  പ്രണയമധുരമായി കുളിര്‍ ചൊരിയവേ മിഴി തുറന്നു നില്പൂ ഞാൻ (2)

Published by the catalogue editor. Rights remain with the original creators.