Iruttinte Athmavu poster

1967 · song 5

Vaakachaarthu Kazhinjoru

Credits

Singer
S Janaki
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

വാകച്ചാർത്തു കഴിഞ്ഞൊരു ദേവന്റെ മോഹനമലർമേനി കണികാണണം  കണികാണണം കണ്ണാ കണികാണണം  കമനീയമുഖപത്മം കണികാണണം വാകച്ചാർത്തു കഴിഞ്ഞൊരു ദേവന്റെ മോഹനമലർമേനി കണികാണണം  മഞ്ഞപ്പട്ടാട ചാർത്തി മണിവേണു കൈയിലേന്തി അഞ്‌ജനക്കണ്ണനുണ്ണി ഓടിവായോ  നിറുകയിൽ പീലികുത്തീ ചുരുൾമുടി മേലെ കെട്ടി നീലക്കാർവർണ്ണനുണ്ണി ഓടി വായോ  വാകച്ചാർത്തു കഴിഞ്ഞൊരു ദേവന്റെ മോഹനമലർമേനി കണികാണണം  കാലിൽ ചിലമ്പു കെട്ടി പാലയ്ക്കാമോതിരമായി കാലികൾ മേയ്ക്കുമുണ്ണീ ഓടിവായോ  ദുരിതത്തിൽ വീണ്ടുമെന്നെ സുകൃതത്തിൻ ദിനം കാട്ടാൻ  മുരഹരമുകുന്ദാ നീ ഓടി വായോ വാകച്ചാർത്തു കഴിഞ്ഞൊരു ദേവന്റെ മോഹനമലർമേനി കണികാണണം  കണികാണണം കണ്ണാ കണികാണണം  കമനീയമുഖപത്മം കണികാണണം

Published by the catalogue editor. Rights remain with the original creators.