Drishyam poster

2013 · song 2

Nizhale

From Drishyam

Credits

Singer
Vijay Yesudas
Lyricist
Santhosh Varma
Composer
Anil Johnson

Lyrics

നിഴലേ നിഴലേ എവിടെ നീയെവിടെ നിഴലേ നിഴലേ അകലേ നീയകലേ ഇരുളിൻ മറയിൽ അരികേ നീ ഉണ്ടോ ഇനിയെൻ വഴിയിൽ തുണ നീ ഇല്ലെന്നോ ഉം ..ഉം .. പകലിലോ നിലാവിൻ മടിയിലോ തെളിയുമോ അതോ കഥ തുടരുമോ (2) ഓർക്കാതെ കൂട്ടാവും എൻ നോവുകൾ തീണ്ടാത്ത തീരങ്ങൾ തേടിയോ നീ ഞാൻ കയ്യേൽക്കും ശാപങ്ങൾ നീ പോകും തീരത്തും നിഴലായുണ്ടോ കൂടെ നിഴലേ നിഴലേ എവിടെ നീയെവിടെ മിഴികളിൽ തെളിഞ്ഞതു മുഴുവനും ശരികളോ മെനഞ്ഞൊരു കഥകളോ (2) കാണാത്ത വേരെന്നിൽ നീ തേടവേ നേരിന്റെ ദൃശ്യങ്ങൾ കണ്ടുവോ നീ ഞാൻ ഞാനല്ലാതായെന്നോ നിൻ ചാരെ നിന്നാലും അറിയാതെ പോയെന്നോ നിഴലേ നിഴലേ അകലേ നീയകലേ ഇരുളിൻ മറയിൽ അരികേ നീ ഉണ്ടോ ഇനിയെൻ വഴിയിൽ തുണ നീ ഇല്ലെന്നോ

Published by the catalogue editor. Rights remain with the original creators.