Cleopatra poster

2013 · song 6

Raasaleelaanga Bhaavasringaara

From Cleopatra

Credits

Singer
KJ Yesudas Sangeetha Varma
Lyricist
RK Damodaran
Composer
Sangeetha Varma

Lyrics

രാസലീലാംഗ ഭാവ ശൃംഗാര രാധികേ നിന്റെ സ്വന്തം പ്രേമ സംഗീത രാജ സഞ്ചാര ഗോപികാ വസന്തം ഗമനീ കമനീയ യമുനാ നീരത്തിൽ കൗതുക പൂർണ്ണിമയായി  നീയെൻ കൗസ്തുഭ മഞ്ജിമയായി രാസലീലാംഗ ഭാവ ശൃംഗാര രാധികേ നിന്റെ സ്വന്തം രാധേ ശ്യാമിൻ ബാംസുരി ചൂടും ഗാഥാ മധുരം ഞാനല്ലേ എന്നും യദുവിൻ പ്രണയം തേടും ഗോപീഹൃദയം നീയല്ലേ കാംബോജിപോൽ ഹരിസംഗമം കൊതിയായി വരില്ലേ കാളിന്ദി പോൽ ഹരിചന്ദനം കുളിരാൻ തൊടില്ലേ എൻ ഉയിരിൻ ഉടലിൽ തളയണിയുമണിമ അനുരാഗം രാസലീലാംഗ ഭാവ ശൃംഗാര രാധികേ നിന്റെ സ്വന്തം ചാരെ രാവിൻ നീല നികുഞ്ജം ലീലാലോലം പടരുമ്പോൾ കണ്ണൻ മായാ മോഹവിലോലൻ വിണ്ണിൻ തൂവെണ്ണ കവരുമ്പോൾ നിൻ ദ്വാപരം ഛിൽ ഛിൽ ഛിലം എൻ താളമാർന്നൂ നിൻ പാൽക്കുടം മെയ് തൈക്കുടം എൻ നെഞ്ചു ചേർന്നൂ വിൺ മനസ്സിൻ വനിയിൽ മലരണിയുമണിമ അനുരാഗം രാസലീലാംഗ ഭാവ ശൃംഗാര രാധികേ നിന്റെ സ്വന്തം പ്രേമ സംഗീത രാജ സഞ്ചാര ഗോപികാ വസന്തം ഗമനീ കമനീയ യമുനാ നീരത്തിൽ കൗതുക പൂർണ്ണിമയായി  നീയെൻ കൗസ്തുഭ മഞ്ജിമയായി രാസലീലാംഗ ഭാവ ശൃംഗാര രാധികേ നിന്റെ സ്വന്തം സ മ രിപാ മ പ നി ധ നി സാ ഗ ഗ മാമ ഗാ രി സ സ നീ പ മ മ പാ പ ഗാ ഗ മാ മ രിസരീ നിനിനി സസസ രിരിരി ഗാമ രിസരീ സസസ നിനിനി പപപ മപമ പനിധനിസാ നിനിനി സസസ രിരിരി ഗാമ രിസരീ സസസ നിനിനി പപപ മപമ പനിധനിസാ നിനിനി സസസ രിരിരി ഗാമ രിസരീ സസസ നിനിനി പപപ മപമ പനിധനിസാ

Published by the catalogue editor. Rights remain with the original creators.