1967 · song 3

Kannetha Doore

From Indulekha

Credits

Singer
P Leela
Lyricist
Pappanamkodu Lakshmanan
Composer
V Dakshinamoorthy

Lyrics

കണ്ണെത്താദൂരെ കദളീവനത്തിൽ കനിതേടിപ്പോയവനാരോ  കാണാക്കിനാവിൻ കസ്തൂരിക്കാവിൽ  കാത്തിരിക്കുന്നവളാരോ ആരോ - ആരോ - ആരാരോ മായികസങ്കൽപ ഗീതങ്ങൾ കേട്ടു മാദകസ്വപ്നങ്ങൾ വാതിൽ തുറന്നു ആദ്യമായ്‌ വന്നവൻ കിള്ളിയുണർത്തി ആത്മാവിനിന്നലെ മധുരം നൽകി കണ്ണെത്താദൂരെ കദളീവനത്തിൽ കനിതേടിപ്പോയവനാരോ  ആരോ - ആരോ - ആരാരോ ഒന്നു പിണങ്ങിയും ഒരോന്നു ചൊല്ലിയും ഒരു നിമിഷത്തിൽ രോമാഞ്ചമേകിയും സംഗീതലോലനെൻ ചാരത്തിരുന്നാൽ തങ്കക്കിനാവുകൾ കോരിത്തരിക്കും കണ്ണെത്താദൂരെ കദളീവനത്തിൽ കനിതേടിപ്പോയവനാരോ  കാണാക്കിനാവിൻ കസ്തൂരിക്കാവിൽ  കാത്തിരിക്കുന്നവളാരോ ആരോ - ആരോ - ആരാരോ

Published by the catalogue editor. Rights remain with the original creators.