Ayaal poster

2013 · song 4

Manasijan Oru (M)

From Ayaal

Credits

Singer
P Jayachandran
Lyricist
MT Pradeep Kumar
Composer
R Somasekharan

Lyrics

മനസിജനൊരു മലരമ്പെയ്തു മതികലയതു മുടിയിൽ ചൂടീ  (2) പ്രേമമുറഞ്ഞൊരു ചന്ദ്രികയായ് കാമിനി അവളൊരു താരകമായ് മനസിജനൊരു മലരമ്പെയ്തു മതികലയതു മുടിയിൽ ചൂടീ മദനരാഗപല്ലവി മീട്ടും .. മധുരിതമാം ഈ മാഘനിലാവിൽ (2) കിളിവാതിലിലൊരു.. കണ്മുനയാൽ.. മിഴിപാകിയ പ്രിയരാഗിണി നീ മനസിജനൊരു മലരമ്പെയ്തു മതികലയതു മുടിയിൽ ചൂടീ ഹൃദയരാഗ പല്ലവി പാടീ തരളിതമായി സാഗരസന്ധ്യ... (2) അറിയാതൊരു മോഹമുദിച്ചോ... അനുരാഗിണി അതിലോലവതി മനസിജനൊരു മലരമ്പെയ്തു മതികലയതു മുടിയിൽ ചൂടീ... പ്രേമമുറഞ്ഞൊരു ചന്ദ്രികയായ് കാമിനി അവളൊരു താരകമായ് മനസിജനൊരു മലരമ്പെയ്തു.. മതികലയതു മുടിയിൽ ചൂടീ....

Published by the catalogue editor. Rights remain with the original creators.