1967 · song 3

Karuthapenne Ninte

Credits

Singer
KJ Yesudas P Susheela
Lyricist
Vayalar
Composer
MS Baburaj

Lyrics

കറുത്ത പെണ്ണേ - നിന്റെ  കണ്ണാടിച്ചില്ലിനുള്ളില്‍ വരച്ചതാരാണെന്റെ വര്‍ണ്ണചിത്രം വരച്ചതാരാണെന്റെ വര്‍ണ്ണചിത്രം മനസ്സിന്റെ ചുമരില്‍ ചിത്രം വരയ്ക്കും  അനുരാഗമെന്നൊരു ചിത്രകാരന്‍ അനുരാഗമെന്നൊരു ചിത്രകാരന്‍ (കറുത്തപെണ്ണേ..) കാമുകിയല്ല കളിത്തോഴിയല്ല  പ്രേമസര്‍വ്വസ്വമല്ലോ നീ കാളിദാസന്റെ ശകുന്തളപോലൊരു  ഗ്രാമകന്യകയല്ലോ നീ ദു:ഖത്തിന്‍ ചുഴിയിലീ മോതിരം പോകുമോ ദുഷ്യന്തനെന്നെ മറക്കുമോ ദുഷ്യന്തനെന്നെ മറക്കുമോ (കറുത്തപെണ്ണേ..) ഈ മനോഹര മാലിനിതീരവും പ്രേമസുന്ദര സന്ധ്യകളും ചെമ്പകത്തണലുമീ ചന്ദനശിലയും എങ്ങിനെ മറക്കുവതെങ്ങിനെ നാം ചെമ്പകത്തണലുമീ ചന്ദനശിലയും എങ്ങിനെ മറക്കുവതെങ്ങിനെ നാം (കറുത്തപെണ്ണേ..)

Published by the catalogue editor. Rights remain with the original creators.