1967 · song 1

Ambalapparambil

Credits

Singer
KJ Yesudas P Leela
Lyricist
Vayalar
Composer
MS Baburaj

Lyrics

അമ്പലപ്പറമ്പിൽ നിന്നൊഴുകി ഒഴുകിവരും അഷ്ടപദി ഗാനം മനസ്സിൽ വാരിത്തൂവുകയാണൊരു മധുര മധുര വികാരം അമ്പലപ്പറമ്പിൽ നിന്നൊഴുകി ഒഴുകിവരും അഷ്ടപദി ഗാനം ഏകാന്തതകളിൽ ഉന്മാദമുണർത്തുമീ മൂകാനുരാഗ സംഗീതം  അഭിലാഷങ്ങളെ ചിറകണിയിക്കുമ്പോൾ അടിമുടി കോരിത്തരിച്ചു പോകും - ഞാൻ അടിമുടി കോരിത്തരിച്ചു പോകും  അമ്പലപ്പറമ്പിൽ നിന്നൊഴുകി ഒഴുകിവരും അഷ്ടപദി ഗാനം ഇതിലേ ഒഴുകും പൂനിലാവൊരു യമുനയായിരുന്നെങ്കിൽ കരയിൽ നിൽക്കുമീ രാധ തന്നരികിൽ വരുമായിരുന്നു കളിത്തോഴൻ - തേടി വരുമായിരുന്നൂ കളിത്തോഴൻ

Published by the catalogue editor. Rights remain with the original creators.