Cochin Express poster

1967 · song 4

Irathedi Piriyum

Credits

Singer
S Janaki Chorus Uthaman
Lyricist
Sreekumaran Thampi
Composer
V Dakshinamoorthy

Lyrics

ഇരതേടിപ്പിരിയും കുരുവികളേ ഇനിയേതു ദിക്കിൽ കാണും ഇതുവരെയൊന്നായ് കണ്ട കിനാവുകൾ ഇനിയെന്നു തളിർത്തു കാണും (ഇര തേടി...)  പിരിയുന്നതോർക്കുമ്പോൾ കരയാൻ തോന്നും കരയുന്നതോർക്കുമ്പോൾ ചിരിക്കാൻ തോന്നും ഒരു വീട്ടിലൊരുമിച്ചു കഴിഞ്ഞതല്ലേ ഒരുമിച്ച് പാടാൻ പഠിച്ചതല്ലേ (ഇര തേടി..) ശകുന്തളാവേഷത്തിൽ ചിലർ നടിച്ചൂ ദുഷ്യന്തന്റെ വേഷത്തിൽ ചിലർ ജയിച്ചൂ ഒടുവിലൊരോട്ടോഗ്രാഫ് ബുക്കിനുള്ളിൽ നെടുവീർപ്പും പ്രേമവും സംഗ്രഹിച്ചു (ഇര തേടി...)

Published by the catalogue editor. Rights remain with the original creators.