2012 · song 4
Veyilaayoru Naal
Credits
- Singer
-
KS Chithra
- Lyricist
-
Rafeeq Ahamed
- Composer
- John P Varkey
Lyrics
വെയിലായൊരു നാൾ മഴയുടെ വിരലിൽ തഴുകുമൊരുന്മാദമാവാം
തിരയായ് പതിയെ കരയുടെ മാറിൽ പടരുമൊരാശ്ലേഷമാകാം
കടലാൽ ... ആയിരമാകുലരാവുകളായ്
വെറുതേ ... തീരാത്തൊരോർമ്മ തൻ തേങ്ങലായ്
വെയിലായൊരു നാൾ മഴയുടെ വിരലിൽ തഴുകുമൊരുന്മാദമാവാം
തിരയായ് പതിയെ കരയുടെ മാറിൽ പടരുമൊരാശ്ലേഷമാകാം
പുലർവേളയിലെ…. ആ.. ആ……
പുലർവേളയിലെ ഹിമമായ് തനിയേ
പുലർവേളയിലെ ….
പുലർവേളയിലെ ഹിമമായ് തനിയേ
ഇതളില് വീണാർദ്രമായ് മായാം
പിറകെ മൂകനിശ്വാസങ്ങളായ് അലയാം
പിറകെ മൂകനിശ്വാസങ്ങളായ് അലയാം
Published by the catalogue editor. Rights remain with the original creators.