Trivandrum Lodge poster

2012 · song 4

Theyyaaram Thoomani

Credits

Singer
Sujatha Mohan M Jayachandran Haricharan
Lyricist
Rajeev Nair
Composer
M Jayachandran

Lyrics

തെയ്യാരം തൂമണിക്കാറ്റേ വാ കളിയാടി വാ ഒരു കൂട്ടു താ തുന്നാരം തുഞ്ചത്തു ചാഞ്ഞു വാ കുളിരാടി വാ ഒരു പാട്ടു താ ഇതിലെ ചിരി മഴ തൂകി നീ വരുമോ ചിറകുകൾ വീശി നീ ഓ...ഓ.. (തെയ്യാരം ... ) ആമ്പൽ പുഴയിൽ നീന്താൻ വാ നീരിലൊഴുകി നീങ്ങാൻ വാ ആട്ടം മയിലാട്ടം കണി കാണുവാൻ ചെറു വരമ്പിൽ ചെന്നെത്തിടാൻ കറുകനാമ്പും കണ്ടെത്തിടാം പുതിയ തേനും ചുണ്ടിൽ തരാം വാ... വാതിൽ മുകിലിൻ കാട്ടിൽ തൂവൽ പൊഴിയും കൂട്ടിൽ അണയാൻ ഒരു കൊതിയേറവേ വഴിയിൽ പലനിറമാകവെ ഓ... ഓ... (തെയ്യാരം ... ) വേനൽ കിളികൾ പോകുന്നേ… ഈറൻ തണലു തേടുന്നേ നോട്ടം തിരനോട്ടം മഴമേഘമായ് പകലുറങ്ങും മഞ്ചത്തിലോ ഒരു കിനാവിൻ നെഞ്ഞതിലോ,  ആ... കുരുവി കുറുകും കണ്ഠത്തിലോ അഹാ...  ഈണം വിരിയും പാട്ടിൻ മേളം കൂടാൻ പോകാം തിരിയൊ തിരി തിരി പൂത്തിരി കളിയോ കളി കളി പൂവിളി ഓ... ഓ.. (തെയ്യാരം ... )

Published by the catalogue editor. Rights remain with the original creators.