2012 · song 3
Kilikal Parannatho
Credits
- Singer
- Rajesh Krishnan
- Lyricist
-
Rafeeq Ahamed
- Composer
-
M Jayachandran
Lyrics
കിളികൾ പറന്നതോ പ്രണയം വിടർന്നതോ
പുഴകൾ നിറഞ്ഞതോ കനവാണോ
മിഴികൾ തിളങ്ങിയോ മൊഴികൾ കിലുങ്ങിയോ
ചെവിയോർത്തിരുന്നതും നിനവാണോ
മഴയിൽ നനഞ്ഞുവോ കുളിരിൽ കുതിർന്നുവോ
ഹൃദയം കവിഞ്ഞു നീ കടലായോ
(കിളികൾ പറന്നതോ ... )
കാറ്റിലൂടെ നിലാവിൻ മേട്ടിലൂടെ
അലിഞ്ഞിടാൻ വരൂ പുണരാൻ വരൂ
മലർവാസമേ നീ
താര ജാലം മിനുങ്ങും പാതിരാവിൽ
പനിനീരിതൾ വിതറീടുകീ പുതു മഞ്ഞിലാകെ
ഇതളിൽ മയങ്ങിയോ... ഒരു നാൾ ഉണർന്നുവോ..
അരികിൽ വിലോലമായ് ശലഭം വിരുന്നു വന്നുവൊ
(കിളികൾ പറന്നതോ ... )
രാവിലൂടെ കിനാവിൻ കോണിലൂടെ
തിരഞ്ഞു വന്നുവോ തിരിനീട്ടിയോ
സ്മൃതിനാളമേ നീ
ഓർമപോലെ തലോടും തെന്നൽ പോലെ
നറുചന്ദനം പൊതിയാൻ വരൂ
നിറമാറിലാകെ
പ്രിയമോടണിഞ്ഞതോ അറിയാതഴിഞ്ഞതോ
വെയിലിൻ ദളങ്ങളോ സഖി നീ മറന്ന ചിലങ്കയോ
മിഴികൾ തിളങ്ങിയോ മൊഴികൾ കിലുങ്ങിയോ
ചെവിയോർത്തിരുന്നതും നിനവാണോ
മഴയിൽ നനഞ്ഞുവോ കുളിരിൽ കുതിർന്നുവോ
ഹൃദയം കവിഞ്ഞു നീ കടലായോ
Published by the catalogue editor. Rights remain with the original creators.