Theevram (തീവ്രം) poster

2012 · song 1

Ee Pakalariyaathe

Credits

Singer
Vineeth Sreenivasan Shweta Mohan
Lyricist
Arun K Narayanan
Composer
Roby Abraham

Lyrics

ഈ പകലറിയാതെ വിടരും നിന്റെ നീലമിഴിയറിയാതെ (2) നിൻ മനമറിയാതെ..അറിയാതെ ഈ മഴയറിയാതെ..അറിയാതെ ഹൃദയം മെല്ലെ പാടിയ പാട്ടിനൊരഴകായീ.. ഇന്നറിയാതേ...ഇന്നറിയാതേ ഇന്നറിയാതേ...ഇന്നറിയാതേ താരങ്ങൾ പോൽ മിന്നും മോഹങ്ങൾ മായാത്ത വർണ്ണങ്ങളാൽ നെയ്തും പുതുവഴി തേടിയ കാറ്റായ് അലഞ്ഞു പാടും പുതുമൊഴി നാമെന്നും മലരറിയാതെ ഇന്നറിയാതെ ഈ കനവിലലിഞ്ഞതും അറിയാതെ ഹൃദയം മെല്ലെ പാടിയ പാട്ടിനൊരഴകായീ.. ഇന്നറിയാതേ...ഇന്നറിയാതേ പായുന്ന തേരായി മാറുന്നു കാണാത്ത തീരങ്ങൾ തേടുന്നു ഒരു ലഹരിയിൽ ഇന്നെങ്ങോ പടർന്നു- പാറിപ്പറന്നു വിണ്ണാകെ ഈ മഴയറിയാതേ ഇന്നറിയാതേ നിൻ മനമറിയാതേ ഇന്നറിയാതേ ഹൃദയം മെല്ലെ  പാടിയ പാട്ടിനൊരഴകായീ.. ഇന്നറിയാതേ...ഇന്നറിയാതേ  ഈ പകലറിയാതെ വിടരും നിന്റെ നീലമിഴിയറിയാതെ (2) ഇന്നറിയാതേ...ഇന്നറിയാതേ ഇന്നറിയാതേ...ഇന്നറിയാതേ

Published by the catalogue editor. Rights remain with the original creators.