Spirit poster

2012 · song 3

Mazhakondu Mathram

From Spirit

Credits

Singer
Gayathri Asokan
Lyricist
Rafeeq Ahamed
Composer
Shahabaz Aman

Lyrics

മഴ കൊണ്ടു മാത്രം  മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍.. പ്രണയത്തിനാല്‍ മാത്രമെരിയുന്ന ജീവന്റെ തിരികളുണ്ടാത്മാവിനുള്ളില്‍....   (മഴ കൊണ്ടു മാത്രം ) ഒരു ചുംബനത്തിന്നായ് ദാഹം  ശമിക്കാതെ       എരിയുന്ന പൂവിതള്‍ത്തുമ്പുമായി... പറയാത്ത പ്രിയതരമാമൊരു വാക്കിന്റെ മധുരം  പടര്‍ന്നൊരു ചുണ്ടുമായി... വെറുതെ പരസ്പരം  നോക്കിയിരിക്കുന്നു, നിറ മൗനചഷകത്തിനിരുപുറം  നാം .. (മഴ കൊണ്ടു മാത്രം ) സമയകല്ലോലങ്ങള്‍ കുതറുമീ കരയില്‍ നാം, മണലിന്റെ ആര്‍ദ്രമാം മാറിടത്തില്‍.. ഒരു മൗനശില്പം മെനഞ്ഞുതീര്‍ത്തെന്തിനോ പിരിയുന്നു സാന്ധ്യവിഷാദമായി... ഒരു സാഗരത്തിന്‍ മിടിപ്പുമായി... (മഴ കൊണ്ടു മാത്രം)

Published by the catalogue editor. Rights remain with the original creators.